പാലാ : കൊവിഡിനെ പ്രതിരോധിക്കാനുള്ള സാമൂഹ്യഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. ഞാനും നിങ്ങളും അല്ല നമ്മളാണ് എന്ന മനോഭാവം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മേയ് ദിനത്തോടനുബന്ധിച്ച് നടത്തിയ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാലിച്ചൻ ജോർജ്, ഷാർളി മാത്യു, കുര്യാക്കോസ് പടവൻ, ജോഷി പുതുമന, സിബി തോട്ടുപുറം, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.