വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വൈക്കം നഗരസഭയുടെ സമൂഹഅടുക്കളയിലേക്ക് സഹായം നൽകി. പ്രസിഡന്റ് പോൾസൺ ജോസഫ് നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴന് തുക കൈമാറി. വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, കൗൺസിലർ എസ്.ഹരിദാസൻ നായർ, ബാങ്ക് സെക്രട്ടറി ജോർജ്ജ് ജോസ്, ബോർഡ് മെമ്പർമാരായ വക്കച്ചൻ മണ്ണത്താലി, കെ. എസ്. ബിജു മോൻ, തങ്കമ്മ വർഗ്ഗീസ്, ബിജു മൂഴിയിൽ എന്നിവർ പങ്കെടുത്തു.