ചങ്ങനാശേരി : ചങ്ങനാശേരിയിലെ ജില്ലാ അതിർത്തികളിൽ പൊലീസിന് ഉപയോഗിക്കുന്നതിനുള്ള ബാരിക്കേഡുകൾ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു പ്ലാമൂട്ടിലിന്റെ പക്കൽ നിന്ന് സി.ഐ പ്രശാന്ത് ബാരിക്കേഡുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരംസമിതി അദ്ധ്യക്ഷൻ വർഗ്ഗീസ് ആൻണി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ലാലിമ്മ ടോമി, സണ്ണി ചങ്ങംങ്കേരി, പി.ആർ അനിൽ കുമാർ, ജോസഫ് എം.ആന്റണി, സെക്രട്ടറി വീണാ ബാബു എന്നിവർ നേതൃത്വം നല്കി.