ചങ്ങനാശേരി : തൃക്കൊടിത്താനത്ത് വീടിനുള്ളിൽ ചാരായ വാറ്റ് നടത്തിയ മൂന്ന് പേർ പിടിയിൽ. കോട്ടമുറി സ്വദേശികളായ ഒറ്റയ്ക്കാട്ട വീട്ടിൽ കെ.ആർ.രതീഷ് (40), കെ.ആർ.രഞ്ജിത്ത് (38), മടുക്കത്താനം വീട്ടിൽ സുനിൽ കുമാർ (48) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനുള്ളിൽ നിന്ന് 900 മില്ലി ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സി.ഐ അനൂപ് കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. റെയ്ഡിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ പ്രതീഷ്, അജിത്ത്, ജിജു, ലാലു എന്നിവർ പങ്കെടുത്തു.