കോട്ടയം : കോട്ടയം സാംസ്‌കാരി വേദി നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ മാസ്കും സാനിറ്റൈസറും കുപ്പിവെള്ളവും മുള്ളൻകുഴിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും പാറമ്പുഴ കൊശമറ്റം നാല്പാമറ്റം മേഖലയിലെ കുടുംബങ്ങൾക്ക് അരിയുൾപ്പെടെയുള്ള പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ, സെക്രട്ടറി അഡ്വ.ശാന്താറാം റോയി തോളൂർ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷിജു മാണി, ഡോ.റജീബ് മുഹമ്മദ്, കെ.പി.നൗഷാദ്, മധു സർഗം, തോമസ് കോട്ടയ്ക്കകം എന്നിവർ നേതൃത്വം നൽകി.