പാലാ : അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും പാലാ മുനിസിപ്പൽ പ്രദേശത്ത് ചരക്കിറക്കുവാൻ വരുന്ന വാഹനങ്ങൾ നിർബന്ധമായും മീനച്ചിൽ താലൂക്കോഫീസിന് സമീപം ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക്‌പോയിന്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വാഹനം ആവശ്യമെങ്കിൽ അണുനശീകരണം ചെയ്തതിന് ശേഷമേ ലോഡിറക്കാൻ പോകാൻ പാടുള്ളൂ. ചെക്ക്‌പോയിന്റിൽ നിന്ന് ലഭിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് നൽകുമ്പോൾ ലഭിക്കുന്ന പാസുമായി വേണം ലോഡിറക്കേണ്ട സ്ഥലത്തേക്ക് വാഹനം കൊണ്ടുപോകേണ്ടത്. കടയുടമകൾ ചരക്കിറക്കി വാഹനം എത്രയുവേഗം തിരികെ അയയ്ക്കണം. കൂടാതെലോറി ഡ്രൈവർ, ക്ലീനർ, ചരക്കിറക്കിയ തൊഴിലാളി, കടയിലുള്ള സെയിൽസ്മാൻ, ഉടമസ്ഥൻ എന്നിവരുടെപേരും തിരിച്ചറിയൽ വിവരങ്ങളും എഴുതി രജിസ്റ്റർ സൂക്ഷിക്കേണ്ടതാണെന്ന് പാലായിൽ മീനച്ചിൽ തഹസിൽദാർ, പാലാ സർക്കിൾ ഇൻസ്‌പെക്ടർ, വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി.ജോസഫ്,ജോസഫ് ചെറുവള്ളി, അനൂബ്‌ജോർജ്ജ്, അജോജോസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന റവന്യു-പൊലീസ് അധികാരികളുടെ യോഗം തീരുമാനിച്ചു.