കോട്ടയം: കോട്ടയത്തെ റെഡ് സോണിലെത്തിച്ചത് സി.പി.എമ്മിന് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി ആരോപിച്ചു. മണർകാട്ടെ ട്രക്ക് ഡ്രൈവർ റെഡ് സോണായ കോഴിക്കോട്ട് നിന്നും കോട്ടയത്തെത്തി കറങ്ങി നടന്നു. സി.പി.എം നേതൃത്വം കൊടുക്കുന്ന മണർകാട്ടെ സമൂഹിക കിച്ചണിലെത്തി ആഹാരം പാകം ചെയ്തു. ഇയാൾ ക്വാറന്റയിനിൽ പോകാതെ ചുറ്റിത്തിരിഞ്ഞതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്നും അദ്ദേഹം ആരോപിച്ചു.