കോട്ടയം: കൊവിഡ് ബാധിതർ എത്തിയതിനെ തുടർന്ന് അടച്ച കോട്ടയം മാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ തുറക്കും. ജില്ലാ ഭരണകൂടം വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പ്രസിഡൻ്റ് ടി.ഡി.ജോസഫ് ,ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദർ ,വൈസ് പ്രസിഡൻ്റ് എ.കെ.എൻ.പണിക്കർ, സെക്രട്ടറി സുരേഷ് ബൃന്ദാവൻ ,കമ്മിറ്റി അംഗം കെ.പി.രാധാ കൃഷ്ണൻ, മൊത്ത വ്യാപാരിപ്രതിനിധികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.

നിയന്ത്രണങ്ങൾ

ചരക്കുവാഹനങ്ങൾ കോടിമതയിൽ എം.സി.റോഡിൽ നിന്നും എം.ജി.റോഡിലേയ്ക്കുള്ള ഭാഗത്തു കൂടി പ്രവേശിക്കണം. ഇവിടെയുള്ള ഹെൽപ്പ് ഡസ്‌ക്കിൽ തെർമൽ സ്‌കാനർ, മാസ്‌ക്, ടോക്കൺ, സാനിറ്റെസർ, രജിസ്‌ട്രേഷൻ ബുക്ക് എന്നിവ ക്രമീകരിക്കും.

ടോക്കൺ പ്രകാരമുള്ള വാഹനങ്ങളേ മാർക്കറ്റിൽ പ്രവേശിക്കാവൂ.

വെളുപ്പിനെ 4 മുതൽ രാവിലെ 9 മണി വരെ മാത്രമെ ലോഡ് ഇറക്കാവൂ

രാവിലെ 9 മുതൽ 11 വരെ കടകൾ ശുചീകരിക്കണം. 11 മുതൽ 5 വരെ വില്പന നടത്താം. മൊത്തവ്യാപാര കടകളിലെ ചില്ലറ വ്യാപാരം കുറയ്ക്കും.

കടകളിലെ ജീവനക്കാർ, വാങ്ങാൻ എത്തുന്നവർ എന്നിവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും.