തൃക്കൊടിത്താനം: കോട്ടമുറി തെങ്ങുമ്പുറം ഭാഗത്ത് വീട്ടിൽ വ്യാജവാറ്റ് നടത്തിയ മൂന്നു പേരെ പൊലീസ് പിടികൂടി. ഒന്നര ലിറ്റർ വാറ്റും 11 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തെങ്ങുമ്പുറം വടക്കതിൽ നിധീഷ്, രഞ്ജിത്, സുനിൽ എന്നിവരെ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് കൃഷ്‌ണ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.