തലയോലപ്പറമ്പ് : കൊവിഡ് കാലത്തെ നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്ന് കക്കാ കയറ്റി കൊണ്ടുപോകാൻ ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് ലോറി വൈക്കം പൊലീസ് പിടികൂടി. ഇന്നലെ രവിലെ ചെമ്മനാകരിയിൽ നിന്നാണ് ലോറി പിടികൂടിയത്. കാലിത്തീറ്റ കയറ്റി വന്ന ലോറി മടങ്ങി പോകുന്നതിനിടെ കക്കാ കയറ്റി കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇടനിലക്കാർ വഴിയാണ് കക്കാ കയറ്റാൻ ചെമ്മനാകരിയിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ടി.വിപുരം സ്വദേശി സന്തോഷ്, തമിഴ്‌നാട് സ്വദേശി കണ്ടസ്വാമി, കക്കാ ലോറിയിൽ കയറ്റാൻ സഹായിച്ച 6പേർ ഉൾപ്പെടെ 8പേരുടെ പേരിൽ കേസ് എടുത്തതായി വൈക്കം ഡിവൈഎസ്പി സി.ജി.സനൽകുമാർ പറഞ്ഞു.