അടിമാലി: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി. മർദ്ദനത്തിൽ പരിക്കേറ്റ മുനിയറ കരിമല തുള്ളോരംപറമ്പിൽ ശ്രീജ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ സനീഷിനെതിരെ വെള്ളത്തൂവൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തറവാട്ട് വീട്ടിലായിരുന്നു വീട്ടമ്മയും മകളും താമസിച്ചിരുന്നത്. വെള്ളിയാഴ്ച വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ താനും പിതാവും ചേർന്ന് പണിയെടുക്കുകയായിരുന്നു. ഈ സമയം ഇവിടെത്തിയ സഹോദരൻ തന്നെ കമ്പുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. വീട്ടമ്മയുടെ ഇരുകൈകൾക്കും കാലിനും പരിക്കേറ്റു.