ചങ്ങനാശേരി : കുറിച്ചി സചിവോത്തമപുരം കോളനിയിൽ ആതിര ഭവനിൽ ജയന്റെ വീട്ടിൽ നിന്ന് ചാരയവും 60 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ലോക് ഡൗൺ തുടങ്ങിയതിന് ശേഷം ഇയാൾ സ്ഥിരമായി ചാരായം നിർമ്മിച്ച് ലിറ്ററിന് 1500 രൂപ നിരക്കിൽ വില്പന നടത്തി വരികയായിരുന്നു. ചങ്ങനാശേരി മേഖലയിലെ ഏറ്റവും വലിയ കോളനിയായ ഇവിടെ വൈകുന്നേരങ്ങളിൽ ചാരായം വാങ്ങാൻ വരുന്നവരുടെ വൻ തിരക്കായിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ ബിനോയ് കെ. മാത്യൂ, എം നൗഷാദ്, ആന്റണി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി സുമേഷ്, അരുൺ പി നായർ, വനിത സി.ഇ.ഒ കെ.ജി.അമ്പിളി എന്നിവർ പങ്കെടുത്തു.