bhadravilak

കറുകച്ചാൽ: ഭദ്രവിളക്ക് കർമ്മസ്ഥാനത്തെ ഉത്സവത്തിന് പഞ്ചബിംബ ശുദ്ധികലശ ക്രിയയോടെ സമാപനമായി. കഴിഞ്ഞ ദിവസം രാവിലെ പരദേവതാപൂജയും, അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശപൂജയും നടത്തി. കർമ്മസ്ഥാനത്ത് തന്നെ ദേവിയുടെ ആറാട്ടും നടന്നു, ഇതിനു മുന്നോടിയായി പള്ളിവാളും എഴുന്നള്ളിച്ചു. 12 രാശികളെ സങ്കല്പിച്ച് വലിയവിളക്കിനെ 12 തവണ വലം വച്ചശേഷമായിരുന്നു ആറാട്ട് പുറപ്പാട്. കർമ്മസ്ഥാനം മഠാധിപതി ബ്രഹ്മശ്രീ മധു ദേവാനന്ദ തിരുമേനികൾ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് അത്ഭുത മാന്ത്രിക വിളക്ക് ദർശനം നടന്നു. പടിഞ്ഞാറേ മന കുടുംബാംഗങ്ങൾ അമ്മയ്ക്ക് താംബൂല സമർപ്പണം നടത്തി. മാന്ത്രികവിളക്കിൽ നിന്നുള്ള കുങ്കുമം മധു ദേവാനന്ദ തിരുമേനികൾ വിതരണം ചെയ്തു. പടിഞ്ഞാറേമന കുടുംബാംഗങ്ങൾക്ക് വേണ്ടി അനാമിക ഉല്ലാസ് ആദ്യകുങ്കുമം ഏറ്റുവാങ്ങി.