കോട്ടയം: കൊവിഡ് കാലത്ത് വ്യത്യസ്‌തയാകുകയാണ് വാകത്താനത്തെ ടീച്ചറമ്മ..!ജറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയും സ്റ്റുഡൻസ് പൊലീസ് കേഡറ്റിൻ്റെ ചുമതലക്കാരിയുമായ മിനിയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ടീച്ചറമ്മയായി മാറിയത്. ലോക്ക്ഡൗണിന്റെ തുടക്കം മുതൽ പൊലീസ് സ്റ്റേഷനിൽ ഭക്ഷണം പാകം ചെയ്‌തു നൽകുകയാണ് മേരി.സ്വന്തം പുരയിടത്തിൽ കൃഷി ചെയ്‌ത പച്ചക്കറികളും പൊലീസ് സ്റ്റേഷനിൽ എത്തിച്ചുനൽകി. മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കും. ചൊരിക്കൻ പാറ കൊച്ചേരിൽ വീട്ടിൽ കെ.എ കുര്യന്റെ ഭാര്യയാണ്.മക്കൾ: അഞ്ജു മേരി കുര്യൻ, ബെഞ്ചി കെ. അന്ത്രയോസ്