reji-joseph
റെജി ജോസഫ്

അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിലായി. പത്താം മൈൽ കോളനിപ്പാലം പുത്തൻപുരയ്ക്കൽ റെജി ജോസഫ് (54) ആണ് പിടിയിലായത്. കോളനിപ്പാലത്തുള്ള വീടിന്റെ പിറകിൽ ചാർത്തിലായി ചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ചിരുന്ന ചാരായംവാറ്റിന് പാകമായ കോടഎക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. റെജി മുൻപ് കഞ്ചാവു കേസിലും പ്രതിയായിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ കെ വി സുകുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,സുജിത്ത് പി വി ,രഞ്ജിത്ത് കവിദാസ്, ഹാരിഷ് മൈദീൻ എന്നിവരും പങ്കെടുത്തു.. പ്രതിയെ ഇന്ന് അടിമാലി കോടതിയിൽ ഹാജരാക്കും.