കോട്ടയം : ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ മറവിൽ ഇടത് സഗരസഭ കൗൺസിലർ വ്യാജ സർവേ നടത്തിയതിൽ യുവമോർച്ച കളക്ടർക്ക് പരാതി നൽകി. നഗരസഭയോ,ആരോഗ്യ വിഭാഗമോ, മറ്റ് സർക്കാർ വകുപ്പുകളോ അറിയാതെ വ്യക്തികളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ നഗരസഭയുടെ പേരിൽ ഫോമുമായി കൗൺസിലർ സർവേയ്ക്ക് ഇറങ്ങിയതിന്റെ ദുരുദ്ദേശം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് സോബിൻലാൽ നൽകിയ പരാതിയിൽ പറയുന്നു.