അടിമാലി: കൊവിഡിനെ പ്രതിരോധിക്കാൻ രണ്ടു ജില്ലകളിലായി കാൽലക്ഷത്തോളം ഫേസ്മാസ്‌കുകളുമായി വൈസ്‌മെൻ ക്ലബ്ബുകൾ രംഗത്ത്. വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇൻഡ്യാ റീജിയന്റെ കീഴിലാണ് ഇടുക്കി, എറണാകുളം ജില്ലകളിൽ മാസ്‌കുകൾ സൗജന്യമായി വിതരണം ആരംഭിച്ചത്. സർക്കാർ ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ മുഖേനയാണ് പൊതുജനങ്ങൾക്ക് മാസ്‌ക് വിതരണം നടത്തുന്നത്. കൊറോണ വൈറസിനെ ചെറുത്തുതോൽപിക്കുന്നതിന് വിവിധങ്ങളായി പദ്ധതികളുടെ ഭാഗമായാണ് മാസ്‌ക് വിതരണം നടക്കുന്നത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.ഐ: അനിൽജോർജിന് നൽകിക്കൊണ്ട് റീജിയണൽ ഡയറക്ടർ ബാബു ജോർജ് നിർവഹിച്ചു.ഡിസ്ട്രിക്ട് ഗവർണ്ണർ ഇലക്ട് ജിജോ വി. എൽദോ, അടിമാലി വൈസ്‌മെൻ ക്ലബ്ബ്പ്രസിഡന്റ് വർഗീസ് പീറ്റർ കാക്കനാട്ട്, സെക്രട്ടറി ബിജു മാത്യുമാന്തറയ്ക്കൽ, എസ്.ഐമാരായ സി.ആർ സന്തോഷ്, കെ.ഡി മണിയൻ തുടങ്ങിയവർപങ്കെടുത്തു.