കോട്ടയം : സ്വദേശത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഇതുവരെ എത്തിച്ചേരാത്ത മേഖലകളിലുള്ള തൊഴിലാളികൾ അതത് പഞ്ചായത്ത്, മുനിസിപ്പൽ ഓഫീസുകളിൽ അറിയിച്ചാൽ മതിയെന്ന് കളക്ടർ അറിയിച്ചു. ഇതിന് തൊഴിലാളികൾ നേരിട്ട് പോകേണ്ടതില്ല. കോൺട്രാക്ടർ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ, വാർഡ് അംഗം എന്നിവരിൽ ആരെങ്കിലും മുഖേന വിവരം നൽകാം. അറിയിച്ചാലുടൻ ഉദ്യോഗസ്ഥർ എത്തി വിവരശേഖരണം നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. മടക്കയാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിക്കുംവരെ എല്ലാവരും താമസ സ്ഥലത്ത് തുടരണമെന്നും കളക്ടർ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് സംശയനിവാരണത്തിന് ഫോൺ : 0481 2564365, 9497713705.