തലയോലപ്പറമ്പ് : കൊവിഡിന്റെ പശ്ചാത്തലത്തിൽ തലയോലപ്പറമ്പ് മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കാൻ തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മൊത്ത വ്യാപാരികൾക്ക് സാധനങ്ങളുമായി ഇതര സംസ്ഥാനത്തു നിന്ന് വരുന്ന വാഹനങ്ങൾ ടോക്കൺ നൽകി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. വരുന്ന വാഹനം അണുനശീകരണം നടത്തി ലോറി ഡ്രൈവറെ പരിശോധിച്ച ശേഷമേ മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടൂ. രാവിലെ 7മുതൽ 10 വരെ സമയത്തിനുള്ളിൽ ലോഡ് ഇറക്കി ലോറി മാർക്കറ്റിൽ നിന്ന് പുറത്തിറക്കണം. വരുന്ന വാഹനത്തിലെ ജീവനക്കാരുടെ അഡ്രസ്, ഫോൺ നമ്പറും അതാതു കടക്കാർ ശേഖരിക്കണം.