pic

കോട്ടയം: കഴിഞ്ഞ ദിവസം കാലംചെയ്ത ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ‌ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് സിംഹാസനപള്ളിയിൽ നടത്തും. പൊതുദർശനം ഒഴിവാക്കിയാവും സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം ഒഴിവാക്കിയതിനാൽ വിശ്വാസികൾക്ക് മറ്റും ചടങ്ങുകൾ വീക്ഷിക്കാനായി തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ വ്യക്തമാക്കി. ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാവും സംസ്കാര ശുശ്രൂഷകൾ നടക്കുക. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാവും ചടങ്ങുകൾ നടക്കുക. മൃതശരീരത്തിൽ ബൊക്കകളും റീത്തുകളും വയ്ക്കാൻ അനുവദിക്കില്ലെന്ന് രൂപതാ അറിയിപ്പിൽ പറയുന്നു.