valsamma
photo

കോട്ടയം: മകനൊപ്പം ബൈക്കിൽ പോകവേ മാസ്ക് ധരിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് റോഡിൽ വീണ് ദാരുണാന്ത്യം.

തോട്ടയ്‌ക്കാട് പൊങ്ങന്താനം കുന്നേൽ വീട്ടിൽ കെ.എം അയ്യപ്പന്റെ ഭാര്യ വത്സമ്മയാണ് (60) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ വാകത്താനം കവലയിലായിരുന്നു അപകടം. മകൻ അജേഷിനൊപ്പം വാകത്താനത്തെ സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി വരികയായിരുന്നു ഇവർ. ഇതിനിടെ മുഖത്തെ മാസ്‌ക് അഴിഞ്ഞു. മാസ്‌ക് നേരെ കെട്ടാനുള്ള ശ്രമത്തിനിടെ കൈയിൽ നിന്ന് വിട്ടുപോയ സാരിത്തുമ്പ് പിൻചക്രത്തിൽ കുടുങ്ങിയായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച രാത്രിയോടെ മരണം സംഭവിച്ചു. മറ്റു മക്കൾ: അജിത, അനിൽ. മരുമക്കൾ : പ്രസീത,രാജേഷ്, ശരണ്യ. സംസ്‌‌കാരം നടത്തി.