reji-goplakrishnan
റെജി ഗോപാലകൃഷ്ണന്‍

അടിമാലി: 30 ലിറ്റർ കോടയും 100 മില്ലി ചാരായവും വാറ്റുപകരണങ്ങളുമായി മദ്ധ്യവയസ്ക്കനെ അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. കോളനിപ്പാലം ദേവിവിലാസം വീട്ടിൽ റെജി ഗോപാലകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്.. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ വാറ്റുചാരായം നിർമ്മിച്ച് സുഹൃത്തുക്കൾക്ക് നൽകലായിരുന്നു റെജി നടത്തിയിരുന്നത്. എക്‌സൈസ് അധികൃതർ വീട്ടിലേക്ക് വരുന്നത് കണ്ട് കൈവശമുണ്ടായിരുന്ന 2 ലിറ്റർ ചാരായംകമഴ്ത്തിക്കളഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ഹാരിഷ് മൈദീൻ, രഞ്ജിത്ത് കവി ദാസ് എന്നിവരാണ് പങ്കെടുത്തത്.