കറുകച്ചാൽ: കറുകച്ചാൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കറുകച്ചാലിൽ മാസ്‌ക്ക് വിതരണം ചെയ്തു. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകൾ, കറുകച്ചാൽ ടൗണിലെ ചുമട്ട് തൊഴിലാളികൾ, പൊലീസ് സ്റ്റേഷൻ, പ്രൈമറി ഹെൽത്ത് സെന്റർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് മാസ്ക്കുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഇ.സി ചെറിയാൻ, കെ.എം രാജേന്ദ്രൻ നായർ, കെ.ജെ നന്ദകുമാർ, കെ.കെ സജി, റ്റി.സി ജോൺ, സജി ജോസഫ്, എ.ജി രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.