കോട്ടയം : കേരളത്തിന് പുറത്തുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിന് ബസ് - ട്രെയിൻ സർവീസ് ഒരുക്കണമെന്ന് തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികളെ സ്വീകരിക്കാൻ ഒരാൾ മാത്രം പോകണമെന്ന നിർദ്ദേശം അപ്രായോഗികമാണ്. ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ എത്തുന്നവർ ജില്ലാ കളക്ടറുടെ മാത്രമല്ല, ഇവർ കടന്നു പോകുന്ന വഴികളിലുള്ള കളക്ടർമാരുടെയെല്ലാം അനുവാദം നേടണമെന്നാണ് പറയുന്നത്. ഇത് അനാവശ്യ നിബന്ധനയാണ്. ഇത് നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.