കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്. ഈ വർഷത്തെ സിക്കി എക്‌സലൻസ് അവാർഡ് 2020 നായി മാറ്റിവച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറിയത്. ഇത് കൂടാതെ കൊവിഡ് കാലത്ത് 3000 മാസ്‌കുകളും, 1000 സാനിറ്റൈസറും, 1200 കുപ്പി വെള്ളവും ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് കൈമാറിയിരുന്നു.