കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 6.24 കോടി

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 6 കോടി 24 ലക്ഷം രൂപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു.മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തുന്നതിന് നിർദേശം നൽകിയിരുന്ന റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

അതത് പഞ്ചായത്തുകളുടെ എഞ്ചിനീയറിങ് വിഭാഗം തുടർനടപടികൾ സ്വീകരിച്ച് ഉടൻ തന്നെ നിർമ്മാണ ജോലികൾ ആരംഭിക്കും. ചിറക്കടവ് പഞ്ചായത്തിലെ ഹോസ്പിറ്റൽപടി മറ്റത്തിൽപടി റോഡ് 20 ലക്ഷം, ചെന്നംപള്ളി ഇടാട്ടുപടി 10 ലക്ഷം, പത്തൊമ്പതാംമൈൽ മറ്റത്തിൽപടി 25 ലക്ഷം, പാറവെട്ടിക്കൽ പാറാംതോട് റോഡ് 14 ലക്ഷം, ചിറക്കടവ് ഗവ.ആശുപത്രിപടി കത്തീഡ്രൽ പള്ളി റോഡ് 15 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ കോണേക്കടവ് പടിഞ്ഞാറെപ്പടി റോഡ് 10 ലക്ഷം, കാരുവേലി ചീരമറ്റം റോഡ് 10 ലക്ഷം, കൂവപ്പുഴ മാവുങ്കൽ റോഡ് 10 ലക്ഷം, തുണ്ടിപ്പടി മങ്കുഴി തോട് പ്ലാക്കൽപടി എസ് എൻ പടി റോഡ് 10 ലക്ഷം, കൂവപ്പുഴപ്പടി വാടയിപ്പടി റോഡ് 13 ലക്ഷം, മുതുമരം അമ്പലത്തിനാംകുഴി റോഡ് 10 ലക്ഷം, ഇരുപതേക്കർ കാവുങ്കൽ തുണ്ടിയിൽ ഇടയിരിക്കപ്പുഴ റോഡ് 10 ലക്ഷം, പുതുവാക്കുന്ന് കോമലക്കുന്ന് ചീരമറ്റം റോഡ് 10 ലക്ഷം, വാലുമണ്ണിൽപടി ഇടയപ്പാറ റോഡ് 10 ലക്ഷം, ഡാണാവുങ്കൽ പടി എം എൽ എ പടി റോഡ് 10 ലക്ഷം എന്നിവയും പണം അനുവദിച്ചവയിൽ ഉൾപ്പെടുന്നു.

ബ്ലോക്ക് ഓഫീസ് നെടുങ്ങാട് വിഴിക്കത്തോട് റോഡ് 40 ലക്ഷം

 പേട്ട സ്‌കൂൾ പടി പാറക്കടവ് റോഡ് 30 ലക്ഷം

 വണ്ടനാമല കോളനി റോഡ് 20 ലക്ഷം

 മഠത്തിനാൽപടി സി.സി നഗർ 10 ലക്ഷം

 കൂത്രപ്പള്ളി തെങ്ങോലിപ്പടി 15 ലക്ഷം

 കൂത്രപ്പള്ളി പാലമറ്റം റോഡ് 25 ലക്ഷം

 കൂത്രപ്പള്ളി തട്ടാരടി 15 ലക്ഷം

പെരുമ്പാമ്പള്ളി വേഴാമ്പതോട്ടം റോഡ് 15 ലക്ഷം

 വെച്ചൂർപടി പൂവത്തോലി റോഡ് 15 ലക്ഷം

 മണ്ണൂപ്പടി പുന്നമൂട്ടിൽപടി റോഡ് 20 ലക്ഷം

 വേങ്ങച്ചേരി ഉരുപ്പക്കാട് റോഡ് 15 ലക്ഷം

 മിൽമാപടി പറയരുകുന്ന് റോഡ് 10 ലക്ഷം

ആര്യാട്ടുകുഴി വട്ടമണ്ണിൽ റോഡ്15 ലക്ഷം

 ഊത്തപ്പാറ കൂനാനി റോഡ് 10 ലക്ഷം

 അമ്പിപ്പറമ്പിൽ അച്ചനാപുരയിടം റോഡ് 10 ലക്ഷം

പള്ളിക്കത്തോട് പഞ്ചായത്തിലെ പൂവത്താനി മുകളേൽ റോഡ് 20 ലക്ഷം

കാക്കാത്തോട് കൊച്ചുപറമ്പിൽ റോഡ് 25 ലക്ഷം

 പതിനഞ്ചാംമൈൽ കരിപ്പക്കല്ല് റോഡ് 15 ലക്ഷം

 അമ്പാട്ടുപടി കരിപ്പക്കല്ല് റോഡ് 10 ലക്ഷം

 എൻ എച്ച് വീരമല റോഡ് 10 ലക്ഷം

ചെങ്കൽ പൊത്തൻപ്ലാക്കൽ റോഡ് 12 ലക്ഷം

 പേഴത്തുങ്കൽതകിടി നെടുമ്പതാൽ പുത്തൻപറമ്പ് റോഡ് 15 ലക്ഷം

 ആണ്ടുകുന്നേൽ ഓതിരകം റോഡ് 10 ലക്ഷം

വട്ടക്കാവ് കുമ്പിളാംതടം റോഡ് 15 ലക്ഷം

മണിമല കുളത്തുങ്കൽ പാറക്കാട് റോഡ് 20 ലക്ഷം

പൊട്ടുകുളം തേമാക്കൽ പടി റോഡ് 20 ലക്ഷം