പൊൻകുന്നം: ലോക്ഡൗണിൽ ജീവിതം വഴിമുട്ടിയവർക്ക് ദേശസാത്കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പലിശ രഹിത വായ്പ നൽകി സഹായിക്കണമെന്ന് ആന്റോ ആന്റണി എം.പി.ആവശ്യപ്പെട്ടു. ഓട്ടോറിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, മറ്റ് തൊഴിലാളികൾ, ഒരു ഏക്കറിൽ താഴെ വസ്തുവുള്ള കൃഷിക്കാർ എന്നിവർക്ക് അൻപതിനായിരം രൂപ മൂന്നുവർഷത്തേക്ക് വായ്പയായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.