കോട്ടയം : കൊവിഡ് കാലത്ത് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർ‌ഡ് അംഗങ്ങളായവർക്കുള്ള ക്ഷേമനിധി ബോർഡിന്റെ സഹായ പദ്ധതിയിലേയ്‌ക്ക് അപേക്ഷിക്കാം. ജില്ലയിലെ അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ നൽകുന്നതിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 1000 രൂപയാണ് ധനസഹായമായി നൽകുക..