kuma

കുമരകം : ലോ‌ക്‌ഡൗൺ മൂലം സ്വദേശത്തേയ്ക്ക് മടങ്ങാനാവാതെ വന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്ലേജ് ഓഫീസുമായി ചേർന്ന് പഞ്ചായത്താഫീസിൽ രജിസ്റ്റർ നടപടികൾ പൂർത്തീകരിച്ച് ടോക്കൺ നൽകി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 262 പേരാണ് നാട്ടിലേയ്ക്ക് മടങ്ങാൻ എത്തിയത്. വെസ്റ്റ് ബംഗാൾ- 140, ആസ്സാം - 67, ബീഹാർ-16, ഒറീസാ -11, യു പി -ഏഴ്, ജാർഘണ്ഡ് - അഞ്ച്, ഉത്തരാഖണ്ഡ് - നാല്.. നാഗാലാൻ്റ്- നാല്, തമിഴ്‌നാട്, ത്രിപുര, അരുണാചൽപ്രദേശ് രണ്ടു വീതം, മണിപ്പൂർ, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണ് കുമരകത്തെ കണക്ക്. 350 ൽ പരം അന്യസംസ്ഥാനതൊഴിലാളികളാണ് കുമരകത്ത് പല മേഖലകളിലായി ജോലി ചെയ്തുവരുന്നത്.