മുണ്ടക്കയം. എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യ വസ്തു കിറ്റുകൾ വിതരണം ചെയ്തു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി ജീരാജ് കിറ്റുകളുടെ വിതരണം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ, യോഗം ബോർഡ് അംഗം ഷാജി ഷാസ്, കൗൺസിലർ രാജേഷ് ചിറക്കടവ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി, ശാഖ പ്രസിഡന്റ് പി.എൻ രവി , സെക്രട്ടറി വി.വി.തങ്കച്ചൻ എന്നിവർ പങ്കെടുത്തു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എസ് സാബു, ആനന്ദൻ, ബാബു, അജയൻ, സാലി ബാബു, കുടുംബയൂണിറ്റ് കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യവസ്തു കിറ്റുകൾ അർഹരായവരുടെ വീടുകളിൽ നേരിട്ട് നൽകും.