കോട്ടയം: വീട്ടിൽ വാറ്റു നടത്തുന്നതിനിടെ 30 ലിറ്റർ കോടയുമായി കുറിച്ചിയിൽ ഒരാൾ പിടിയിൽ. കുറിച്ചി ഫ്രഞ്ചു മുക്കിൽ ആലഞ്ചേരി വീട്ടിൽ ബിജു ജോസഫിനെ (42) ആണ് ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. എസ്.ഐമാരായ അബ്ദുൾ ജലിൽ, ടോം മാത്യു, എ.എസ്.ഐമാരായ സിജു ലാൽ, വിനു ടി.പി, സിപിഒമാരായ മനോജ് എം.ആർ , മനീഷ് , ഹോം ഗാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി.