കടുത്തുരുത്തി: പ്രളയക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് കടുത്തുരുത്തി പഞ്ചായത്തിന് 3.60 കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ്, പറമ്പ്രം- കുരിശുംമൂട് മുട്ടുചിറ കനാൽ റോഡ്, കുരിശുംമൂട് -അരുണാശേരി- ചിറക്കുന്ന്- എഴുത്താണി മുക്ക് , ആയാംകുടി-വായനശാല -പുതുശ്ശേരിക്കര, പുതുശ്ശേരിക്കര-കപ്പോള, കുന്നശേരി- ഏത്തലി, ചിറപ്പാടം-ലിമല , അലരി-പാലകര-മുട്ടുചിറ, ഐ.ടി. സി ജംഗ്ഷൻ-കുന്നശേരിക്കാവ്, ആയാംകുടി -വെള്ളാമ-തണ്ണൂർകരി, കപിക്കാട് -ചുള്ളോന്തി-പനങ്ങാട് -എത്തക്കുഴി, കക്കത്തുമല-കവണാൻ-പ്രാലേൽ-ഊളംകുത്തി-പുളിയിലപ്പറമ്പ്, എത്തക്കുഴി-കോണത്തുവാല-പാലക്കത്തറ-പുലി തുരുത്ത് , അലരി -ഇടമ്പാടം , ഒറ്റിയാൻകുന്ന്-സി.എസ്.ഐ പള്ളി , പാലകര-ഗോവിന്ദപുരം-മൈലാടും പാറ എന്നീ റോഡുകളാണ് നവീകരിക്കുന്നത്.