ചങ്ങനാശേരി : തെങ്ങണാ ഗുഡ് ഷെപ്പേർഡ് സ്‌കൂളിലെ പ്രൈമറി വിദ്യാർത്ഥികൾ ലോക്ക് ഡൗൺ കാലം അർത്ഥപൂർണമാക്കി മാറ്റി. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ അക്ഷരമാല ഉപയോഗിച്ച് വിദ്യാർഥികൾ വീടുകളിലിരുന്ന് കൊവിഡ് ബന്ധിത മുദ്രാവാക്യങ്ങൾ ചിട്ടപ്പെടുത്തി. മാനേജർ ഡോ റൂബിൾ രാജ്, യൂണിറ്റ് ഹെഡ് റോസമ്മ മോഹന്റെയും, അദ്ധ്യാപിക സുഭദ്ര നായർ എന്നിവർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.