കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ആശുപത്രികളിലേക്ക് ഉപകരണങ്ങൾ വാങ്ങും
കാഞ്ഞിരപ്പള്ളി: കൊവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളെ നേരിടാൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ആശുപത്രികളിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ 31 ലക്ഷം രൂപ അനുവദിച്ചു. ഡോ.എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ഒരു സ്ഥിരം ഐസിയു വെന്റലേറ്റർ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു. കാഞ്ഞിരപ്പള്ളി ആശുപത്രിയെ കൂടാതെ, ഇടയിരിക്കപ്പുഴ ആശുപത്രി, വാഴൂർ ആശുപത്രി, കറുകച്ചാൽ ആശുപത്രി, നെടുങ്കുന്നം ആശുപത്രി, വെള്ളാവൂർ ആശുപത്രി, മണിമല ആശുപത്രി, കാളകെട്ടി ആശുപത്രി, വിഴിക്കത്തോട് ആശുപത്രി, പള്ളിക്കത്തോട് ആശുപത്രി എന്നിവിടങ്ങളിലേക്കും ഉപകരണങ്ങൾ വാങ്ങും. വിഴിക്കത്തോട് ആശുപത്രിക്ക് ക്രാഷ് കാർട്ടും പള്ളിക്കത്തോട് ആശുപത്രിക്ക് ഡിഫിബ്രല്ലേറ്റർ ബൈഫാസിക്, ഇസിജി മെഷിൻ എന്നിവയും വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ആശുപത്രി
സ്ഥിരം ഐസിയു വെന്റലേറ്റർ, പോർട്ടബിൾ ഐസിയു വെന്റലേറ്റർ, മൾട്ടി പാര മോണിറ്റർ, നെബുലൈസർ,ഐസിയു കോട്ട്, കോവിഡ് വിസ്‌ക്, ഓക്‌സിജൻ കോൺസൻട്രേറ്റർ, ഓക്‌സിജൻ സിലിണ്ടർ, ഹൃദയാഘാതം വന്നവർക്ക് അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുന്ന സക്ഷൻ അപ്പാരറ്റസ്, വീഡയോ ലാറിൻഗോസ്‌കോപ്പ്, പി പി ഇ കിറ്റുകൾ.
ഇടയിരിക്കപ്പുഴ ആശുപത്രി
പൾസ് ഓക്‌സി മീറ്റർ, ഓക്‌സിജൻ സിലിണ്ടർ, മെഡിസിൻ ട്രോളി, ഫോൾഡിങ് ടൈപ്പ് വീൽചെയർ, തെർമൽ സ്‌കാനർ, പി പി ഇ കിറ്റുകൾ
വാഴൂർ ആശുപത്രി
ലാറിൻഗോസ്‌കോപ്പുകൾ, നെബുലൈസർ, ഓക്‌സിജൻ സിലിണ്ടർ, പൾസ് ഓക്‌സി മീറ്റർ, വീൽ ചെയർ, ഡിജിറ്റൽ ബി പി അപ്പാരറ്റസ്, തെർമൽ സ്‌കാനർ, ബെഡ് സൈഡ് ലോക്കർ
കറുകച്ചാൽ ആശുപത്രി
സ്‌പോട് ലൈറ്റുകൾ, വാട്ടർ പ്യൂരിഫയർ, തെർമൽ സ്‌കാനർ, വീൽചെയർ, ട്രോളി, ഓക്‌സിജൻ സിലിണ്ടർ, പൾസ് ഓക്‌സി മീറ്റർ
നെടുങ്കുന്നം ആശുപത്രി
വീൽ ചെയർ, വാക്കർ, എമർജൻസി ലാമ്പ്, ടോർച്ച്, ത്രീബക്കറ്റ് സിസ്റ്റം, മെഡിക്കൽ റാക്ക്, വൈയിങ് മിഷ്യൻ
വെള്ളാവൂർ ആശുപത്രി
തെർമൽ സ്‌കാനറുകൾ, ത്രീ ബക്കറ്റ് സിസ്റ്റം, പൾസ് ഓക്‌സി മീറ്റർ, ഇസിജി ജെൽ, ബാക്ക് റെസ്റ്റ്, മോസ്‌കറ്റോ ഫോർസെപ്‌സ്, തമ്പ് ഫോർസെപ്‌സ്, വാട്ടർ പ്യൂരിഫയർ, ഡിജിറ്റൽ ബിപി അപ്പാരറ്റസ്
മണിമല ആശുപത്രി
സർജികൽ ഹോൾ ടൗവൽ, മെഡിക്കൽ എക്‌സാമനേഷൻ ലൈറ്റ്, ഇൻഫ്രാ റെഡ് തെർമോ മീറ്റർ, പേഷ്യന്റ് ട്രോളി, വീൽ ചെയർ, നെബുലൈസർ, ഓക്‌സിജൻ ഫ്‌ളോ മീറ്റർ
കാളകെട്ടി ആശുപത്രി
പൾസ് ഓക്‌സി മീറ്ററുകൾ, സക്ഷൻ അപ്പാരറ്റസ്, സ്‌പോട് ലൈറ്റ്, ഡ്രെസിങ് ട്രോളി, ലാറിൻഗോസ്‌കോപ്പുകൾ, ഐസിയു കോട്, ക്രാഷ് കാർട്, ഹെഡ് ലൈറ്റ്, ഓടോസ്‌കോപ്പ്