
ചങ്ങനാശേരി: ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് ചങ്ങനാശേരി ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡിങ് വിദ്യാർത്ഥികൾ മാസ്‌ക്കുകൾ നിർമ്മിച്ചു നല്കി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി ആൻസി മേരി ജോൺ മാസ്‌ക്കുകൾ അടങ്ങിയ കിറ്റ് ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർക്ക് കൈമാറി.