mask

ചങ്ങനാശേരി: എ.ഐ.വൈ.എഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം പഞ്ചായത്തിലേ ആശ വർക്കർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്ക് മാസ്ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി റോയ്, മെമ്പർ അജിതാ കെ.രാജു എന്നിവർ മാസ്ക്കുകൾ ഏറ്റുവാങ്ങി. എ.ഐ.വൈ .എഫ് മണ്ഡലം പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി രഞ്ജിത്ത്, കമ്മറ്റി അംഗം ജോജി, ഷെമീർ എന്നിവർ നേതൃത്വം നല്കി.