nedumkunm

നെടുംകുന്നം: നെടുംകുന്നം ഇപ്പോൾ ഹരിതാഭമാണ്. ലോക്ക്ഡൗൺ കാലം കൃഷിക്കായി മാറ്റിവെച്ചപ്പോൾ നെടുംകുന്നം പഞ്ചായത്ത് ഒന്നാം വാർഡ് ഹരിതശോഭയിൽ മുങ്ങി. വാർഡിലെ 100 വീടുകളിലാണ് അടുക്കളതോട്ടം ഒരുക്കിയത്. കൃഷി ഓഫീസ് മുഖേന വിതരണം ചെയ്ത വിവിധ ഇനം വിത്തുകൾ പാകിയാണ് കൃഷിയൊരുക്കിയത്. പ്രദേശവാസികൾക്കായി കൃഷിയുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പദ്ധതികളിൽ നിന്നും ലഭിച്ച ഗ്രോബാഗുകളും ചാക്കുകളും മറ്റും തോട്ടം തയാറാക്കാൻ ഉപയോഗിച്ചു. ഇപ്പോൾ ആവശ്യമായ പച്ചക്കറികൾ വീടുകളിൽ തന്നെ ഉൽപാദിപ്പിക്കുകയാണ് പ്രദേശവാസികൾ. കൃഷി വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി കൂടുതൽ വിപുലമാക്കുമെന്ന് വാർഡ് മെമ്പർ ജോ ജോസഫ് പറഞ്ഞു. കൃഷി അസി. ഓഫീസർ എം.ശ്രീകലയുടെ നിർദേശം അനുസരിച്ചാണ് കൃഷി നടത്തുന്നത്.