അടിമാലി: ചാരായം വാറ്റി കുടിക്കുന്നതിനിടെ വഴക്കുണ്ടാക്കിയ സഹോദരൻമാർ നാൽപ്പത്തഞ്ച് ലിറ്റർ കോടയുമായി രണ്ട് പേർ നർക്കോട്ടിക് സംഘത്തിന്റെ പിടിയിലായി. നേര്യമംഗലം കാഞ്ഞിരവേലി നടുക്കുടിയിൽ ജയൻ മത്തായി (36), സഹോദരൻ ജോസ് മത്തായി (45) എന്നിവരാണ് പിടിയിലായത്.മുമ്പ് അബ്കാരി കേസിൽ പ്രതികളായിട്ടുള്ളവരാണ് ഇരുവരും.ചാരായ നിർമ്മാണത്തിന് പാകമായ കോട പ്രതികൾ ഊറ്റി കുടിച്ചിരുന്നെന്നും ലഹരിയിലായ പ്രതികൾ പരസ്പരം ബഹളമുണ്ടാക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു.ഒറ്റക്ക് താമസിക്കുന്ന ബന്ധുവിന്റെ കൃഷിയിടത്തിനോട് ചേർന്ന പാറക്കെട്ടിനിടയിലായിരുന്നു ഇവർ കോട സൂക്ഷിച്ചിരുന്നത്.കണ്ടെത്തിയ കോട സംഭവസ്ഥലത്തു വച്ച് നശിപ്പിച്ചു.