ചങ്ങനാശേരി: നാട്ടിലേയ്ക്ക് മടങ്ങാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ താലൂക്കിൽ പൂർത്തിയായതായി ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ് അറിയിച്ചു. 7947 തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. കൂടുതൽ പേർ എത്തുന്നുണ്ടെങ്കിലും രജിസ്‌ട്രേഷൻ തിങ്കളാഴ്ച പൂർത്തിയാക്കി.
പായിപ്പാട് പഞ്ചായത്ത് ഓഫീസിൽ ചൊവ്വാഴ്ച 80 പേർ രജിസ്റ്റർ ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി സജിത്ത് അറിയിച്ചു. കൊവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന ആരോഗ്യപരിശോധന ശനിയാഴ്ചയോടെ പൂർത്തിയാക്കുമെന്ന് പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ക്യാമ്പ് കോ ഒാർഡിനേറ്ററുമായ ജെ.ജയപ്രസാദ് അറിയിച്ചു. ചൊവ്വാഴ്ച പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യപരിശോധനയിൽ 18 ക്യാമ്പുകളിൽ നിന്നായി 800 പേർ പരിശോധനയ്ക്ക് വിധേയരായി. പഞ്ചായത്തിലെ 11, 9 വാർഡുകളിലെ തൊഴിലാളികളാണ് കൂടുതലായി എത്തിയത്.