francis

അടിമാലി:പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയഎൽ ഐ സി ഏജന്റ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മുരിക്കുംതൊട്ടി തലച്ചിറയിൽ ഫ്രാൻസീസ് ( 52 ) ആണ് മരിച്ചത്.
മുരിക്കുംതൊട്ടിയിലെ കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് ഇല്ലിപാലത്തിന് സമീപം ചിറ്റുകുഴിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.
ആനയിറങ്കൽ ഡാം തുറന്ന് വിട്ടതിനാൽ പന്നിയാർ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഭാര്യ എൽസിയോടും ഇളയ മകൾ ശ്രേയയോടും ഒപ്പമാണ് ഫ്രാൻസീസ് പുഴയിൽ എത്തിയത്.ഇവരെ പുഴക്കരയിൽ ഇരുത്തിയ ശേഷമാണ് കുളിക്കാനായി ഇറങ്ങിയത്.
ഭാര്യയും മകളും നോക്കി നിൽക്കെയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. ഇവർ ഒച്ചവെച്ച് സമീപവാസികളെ കൂട്ടി . സമീപവാസികളും ശാന്തമ്പാറ പൊലീസും നെടുങ്കണ്ടം ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷം ഫയർഫോഴ്‌സ് കണ്ടെത്തി.മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലെ മാറ്റി.