ലക്ഷങ്ങളുടെ നഷ്ടം

കുറവിലങ്ങാട് : കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കുറവിലങ്ങാട് മേഖലയിൽ നിരവധിവീടുകൾ തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഇലയ്ക്കാട് ,കുറവിലങ്ങാട് ,മണ്ണയ്ക്കനാട് ,കുറിച്ചിത്താനം ,മരങ്ങാട്ടുപിള്ളി ,കളത്തൂർ ,കുര്യം ഭാഗങ്ങളിലാണ് കൂടുതൽ നാശം. നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളും കൃഷിത്തോട്ടങ്ങളും വൻ മരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണു. ഇലയ്ക്കാട് കുറവിലങ്ങാട് റോഡ് ,കോഴാ പാലാ റോഡ് ,കുറവിലങ്ങാട് തോട്ടുവ റോഡ്,പൈക്കാട് കുറവിലങ്ങാട് റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. മണ്ണയ്ക്കനാട് ചേലൂർ കുന്നേൽ സുബാഷിന്റെ വീട് ഇടിമിന്നലിൽ തകർന്നു.