വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വീടുകളിലും ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് വിതരണം നടത്തി. 25 -ാം വാർഡിലെ വിതരണ പരിപാടി കൗൺസിലർ പി. എൻ. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തക രേണുക ഉദയൻ, ഹെൽത്ത് വോളന്റിയർമാരായ സീമ ഗിരീഷ്, ബീന സലി, സജിത രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.