ചങ്ങനാശേരി: പാറേൽ ചാസ്സ് യൂണിറ്റ് ഇടവകാംഗങ്ങൾക്കായി അടുക്കളതോട്ട നിർമ്മാണം ആരംഭിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംന്തോട്ടത്തിന്റെ നിർദ്ദേശ പ്രകാരമാണ് അടുക്കളത്തോട്ട നിർമ്മാണം. ചാസ് അതിരൂപത ഡയറക്ടർ ഫാ ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ ജേക്കപ്പ് വാരിക്കാട്ട്, ഫാ തോമസ് കുളത്തുങ്കൽ, പ്രസിഡന്റ് ബാബു വള്ളപ്പുര, എം ഡി സേവ്യർ എന്നിവർ പങ്കെടുത്തു. മികച്ച അടുക്കളതോട്ടത്തിനു സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും.