കുറവിലങ്ങാട് : കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും പഞ്ചായത്തിൽ 21 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി ഓഫീസർ അറിയിച്ചു. 600 റബർ മരങ്ങൾ 3500 വാഴ ,100 തെങ്ങ് 50 കമുക് ,രണ്ട് ഹെക്ടർ പ്രദേശത്തെ പച്ചക്കറി ,രണ്ട് ഹെക്ടർ പ്രദേശത്തെ മരച്ചീനി എന്നിവ നശിച്ചു. കടപ്ലാമറ്റം പഞ്ചായത്തിൽ എട്ടു ലക്ഷം രൂപയിൽ അധികം നാശനഷ്ടമുണ്ടായി. മരങ്ങാട്ടുപിള്ളി ,കുറവിലങ്ങാട് ,കടപ്ലാമറ്റം പഞ്ചായത്തിൽ മാത്രമായി 52 ലക്ഷം രുപയുടെ കൃഷിനാശം സംഭവിച്ചതായി വിലയിരുത്തുന്നു.