bariked

നീലംപേരൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി നീലംപേരൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ പ്രവർത്തകരും കൈനടി പൊലീസും ചേർന്ന് ബാരിക്കേഡ് നിർമ്മിച്ചു.

പഞ്ചായത്ത് അതിർത്തിയായ കരുന്നാട്ടുവാലയിൽ സാർക് സ്‌പൈസെസ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ബാരിക്കേട് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ബാരിക്കേട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ പ്രീനോ ഇതുപ്പാൻ, സബിതാ രാജേഷ്, കെ ഗോപാലകൃഷ്ണൻ, ജി.ശിവദാസൻ, രാജി ഷാജി, ജയശ്രീ ദേവദാസ്, എസ്.ഐ അബ്ദുൾഖാദർ എന്നിവർ പങ്കെടുത്തു.