പാലാ: എസ്. എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ ഇരുനൂറിൽ പരം കുടുംബങ്ങൾക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ് .പി.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മാണി.സി. കാപ്പൻ എം.എൽ.എ കിറ്റുകളുടെ വിതരണോഘാടനം നിർവഹിച്ചു. ഡോ: സതീഷ് ബാബു കരുണ ഏറ്റുവാങ്ങി. പാലാ മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോർജ്കുട്ടി ആനിത്തോട്ടം, ശാഖാ സെക്രട്ടറി ബിന്ദുസജികുമാർ മനത്താനം, വൈസ് പ്രസിഡന്റ് പി. ആർ.നാരായണൻകുട്ടി അരുൺ നിവാസ് ,കമ്മറ്റിയംഗങ്ങളായ വിജയൻ കൊടുതോട്ടിൽ, കെ ഗോപി ,ലാലു വടക്കൻ പറമ്പിൽ, ബിജു വെള്ളാപ്പാട്, കെ.ആർ സൂരജ് പാലാ, കെ.സുകുമാരൻ, മിനി വിജയൻ ,യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ സതീഷ് വേലായുധൻ, ഷെബിൻ ഷാജി, സുബി സുഭാഷ് എന്നിവർ നേതൃത്വം നല്കി.