വൈക്കം: കൊവിഡ് സ്ഥിരീകരിച്ച വെള്ളൂരിലെയും വടയാറിലെയും രോഗികളുടെ പരശോധനാഫലം നെഗറ്റീവായത് വൈക്കത്തിന് ആശ്വാസമായി. പത്തു ദിവസം മുൻപ് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്നലെയാണ് രോഗമുക്തരായത്. ഇതോടൊപ്പം ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടെയും ഫലങ്ങളും നെഗറ്റീവാണ്. വൈക്കം മണ്ഡലത്തിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തമായ നടപടികളായിരുന്നു പൊലീസും ആരോഗ്യവകുപ്പും കൈക്കൊണ്ടത്. വെള്ളൂരിനും തലയോലപ്പറമ്പിനും പുറമെ ഉദയനാപുരം പഞ്ചായത്തും ഹോട് സ്‌പോട്ടാക്കി ഇടവഴികളെല്ലാം പൂർണമായി അടച്ചു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭീതി ഒഴിവായെങ്കിലും ജാഗ്രത പുലർത്തുന്നതിനൊപ്പം കൊവിഡിനെതിരായ പ്രതരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് സി.കെ ആശ എം.എൽ.എ അഭ്യർത്ഥിച്ചു