തൃക്കൊടിത്താനം : ആഘോഷങ്ങളും ആരവവുമില്ലാതെ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തി ദിനത്തിൽ ക്ഷേത്ര ഉപദേശകസമിതി നിർമ്മിച്ച് നൽകിയ വൈഷ്ണവ ഭവനത്തിന്റെ താക്കോൽദാനം നടന്നു. 2018 ലാണ് നരസിംഹജയന്തി ദിനത്തിലാണ് വൈഷ്ണവം ഭവന പദ്ധതിക്ക് രൂപം നൽകിയത്. തൃക്കൊടിത്താനം വിജയസദനത്തിൽ ശശീന്ദ്രകുമാറിനാണ് വീട് നിർമ്മിച്ച് നൽകിയത്. രോഗിയായ ശശീന്ദ്രകുമാറും തളർവാതം പിടിപെട്ട ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാൻ വീടില്ലായിരുന്നു. 650 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ളതാണ് കെട്ടിടം. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോനിൽ നിന്ന് ശശീന്ദ്രകുമാറും, ഭാര്യ വിജിയും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ, മേൽശാന്തി പുതുമന മനു നമ്പൂതിരി, കമ്മിറ്റി അംഗങ്ങളായ അജീഷ് മഠത്തിൽ, ശ്രീകുമാർ നമ്പ്യാണം, സുജിത് സുന്ദർ, ഗോപൻ മണിമുറി, മനോജ് പുത്തൻപുരയിൽ, പി കെ പ്രസാദ്,
പി.സി.രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.