കുറിച്ചി : കൊവിഡ് മുൻകരുതലായി പഞ്ചായത്ത് നിർമ്മിച്ച ബാരിക്കേഡുകൾ പൊലീസിന് നൽകി. പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി ചിങ്ങവനം സി.ഐ ബിൻസ് ജോസഫിന് ബാരിക്കേഡുകൾ കൈമാറി. വെെസ് പ്രസിഡന്റ് ലൂസി ജോസഫ് , സ്ഥിരംസമിതി അദ്ധ്യക്ഷ മേഴ്സി സണ്ണി, മെമ്പർമാരായ ബി.ആർ.മഞ്ജീഷ്,വൽസല മോഹൻ,എ.എൻ.രതിശൻ എന്നിവർ പ്രസംഗിച്ചു.