പാലാ : ഗവ.ആയുർവേദ ആശുപത്രിയ്ക്ക് അനുവദിച്ച നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ ജോസ് കെ.മാണി എം.പി ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലതയ്ക്ക് കൈമാറി. നിലവിൽ പാലാ ആയുർവേദ ആശുപത്രിയിൽ തെർമോമീറ്റർ സൗകര്യം ലഭ്യമായിരുന്നില്ല. ജോസ് കെ.മാണിയുടെ നിർദ്ദേശപ്രകാരം വിഗ്രൂപ്പ് സെക്യൂരിറ്റീസാണ് ഉപകരണം വാങ്ങി നൽകിയത്. റോയി വർഗ്ഗീസ്, എച്ച്.എം.സി മെമ്പർ ബൈജു കൊല്ലംപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.